19 വർഷത്തെ നിയമപോരാട്ടം; സൂരജ് വധക്കേസിലെ എട്ടു പ്രതികൾക്ക് ജീവപര്യന്തം,11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷ.

മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ എട്ടു പ്രതികൾക്ക് ജീവപര്യന്തവും ഒരു പ്രതിക്ക് മൂന്നുവർഷം തടവുശിക്ഷയും വിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കോടതി വിധിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിനായിരുന്നു സൂരജിനെ കൊന്നത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരൻ മനോരാജ് നാരായണനും ടി.പി കേസ് പ്രതി ടികെ രജീഷ് സിപിഎം മുൻ ലോക്കൽ സെക്രട്ടറിമാരായ പ്രഭാകരൻ, പദ്മനാഭൻ എന്നിവരുൾപ്പെടെ ഒൻപത് പേരാണ് കുറ്റക്കാർ.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply