പത്തനംതിട്ടയിൽ 16 വയസുകാരിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദിന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു.നൗഷാദ് നൽകിയ മുൻകൂർ ജാമ്യപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. നേരത്തെ നൗഷാദിന് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം സുപ്രീംകോടതി നൽകിയിരുന്നു.
ജാമ്യവ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും ഇല്ലെങ്കിൽ ജാമ്യം റദ്ദാക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് നാഗരത്‌ന അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മാതാപിതാക്കളുടെ വിവാഹ മോചനക്കേസ് കൈകാര്യം ചെയ്ത അഭിഭാഷകനാണ് നൗഷാദ്. ഈ പരിചയം ഉപയോഗപ്പെടുത്തി 16കാരിയെ മദ്യം നൽകി പലതവണ ക്രൂര പീഡനത്തിന് ഇരയാക്കിയെന്നതാണ് കേസ്. നിലവിൽ ഇയാൾ ഒളിവിലാണ്. പ്രതിയെ ഇതുവരെയും പൊലീസിന് കണ്ടെത്താനായിട്ടില്ല.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

