Begin typing your search...

സതീശന്‍ പാച്ചേനിയുടെ വിയോഗം താങ്ങാന്‍ പറ്റാത്തത്; വി.ഡി സതീശന്‍

Satheesan could not bear the death of Patcheni

സതീശന്‍ പാച്ചേനിയുടെ വിയോഗം താങ്ങാന്‍ പറ്റാത്തത്; വി.ഡി സതീശന്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അന്തരിച്ച മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി പ്രസിഡന്റുമായിരുന്ന സതീശന്‍ പാച്ചേനിയുടെ മരണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തന്റെ അടുത്ത സുഹൃത്തായിരുന്നെന്നും വിയോഗത്തില്‍ താങ്ങാന്‍ പറ്റാത്ത വേദനയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

'വളരെ ചെറുപ്പത്തിലേ മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ് ഞങ്ങള്‍. കെഎസ്യുവിലും യൂത്ത് കോണ്‍ഗ്രസിലുമൊക്കെ ഒന്നിച്ച് പ്രവര്‍ത്തിച്ചു. ഒരുമിച്ച് യാത്രകള്‍ ചെയ്തു. പറഞ്ഞാല്‍ പോലും വിശ്വസിക്കാത്ത തരത്തിലുള്ള പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുവന്ന നേതാവാണ് അദ്ദേഹം.ജീവിക്കാന്‍ നിവൃത്തിയില്ലതെ വന്നപ്പോള്‍ പണ്ട് തൂമ്പ എടുത്ത് കിളയ്ക്കാനിറങ്ങിയ കഥയൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. അതെല്ലാം മറികടന്ന് വന്നയാളാണ്. ആരോടും ശത്രുത വച്ചുപുലര്‍ത്തിയിട്ടില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ ഗാന്ധിയന്‍ ജീവിതം...' പ്രതിപക്ഷ നേതാവ് പറഞ്ഞു.

Elizabeth
Next Story
Share it