Begin typing your search...

വാർത്തകൾ ചുരുക്കത്തിൽ

വാർത്തകൾ ചുരുക്കത്തിൽ
X
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo

തിരുവനന്തപുരം കോര്‍പറേഷന്‍ മേയറുടെ പേരില്‍ പുറത്തുവന്ന കത്ത് സംബന്ധിച്ച വിവാദത്തില്‍ പ്രതിഷേധം കടുപ്പിച്ച് ബിജെപി. തിരുവനന്തപുരം നഗരസഭയില്‍ മേയറുടെ ഓഫീസിന് മുന്നില്‍ കൗണ്‍സിലര്‍മാര്‍ കിടന്ന് പ്രതിഷേധിക്കുന്നു. മേയറുടെയും ഡിആര്‍ അനിലിന്റെയും ഓഫീസിന് മുന്നില്‍ കൊടി കെട്ടിയാണ് ബിജെപി പ്രതിഷേധം. അതേസമയം കത്ത് സംബന്ധിച്ച പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തിയേക്കും

...................

വൈസ് ചാന്‍സലര്‍മാരെ പുറത്താക്കുന്നതിന് മുന്നോടിയായി ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും. കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയത് ചോദ്യം ചെയ്തുളള ഹര്‍ജിയും പരിഗണനയ്ക്ക് വരുന്നുണ്ട്. വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ യുജിസി നിയമങ്ങളും സര്‍വകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നാണ് വിസിമാരുടെ വാദം.

....................

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിക്കുന്നത് ബിജെപിക്ക് വേണ്ടിയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത.് കേരളത്തിന്റെ ഗവര്‍ണറായ അദ്ദേഹം സദാസമയവും ഡല്‍ഹിയില്‍ തമ്പടിച്ചാണ് അഭിപ്രായങ്ങള്‍ നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു.

.....................

സമുദ്രാതിര്‍ത്തി ലംഘിച്ചതിന് തടവിലാക്കപ്പെട്ട ഹീറോയിക് ഇഡുന്‍ കപ്പലില്‍ നിന്ന് അറസ്റ്റിലായ മലയാളി ചീഫ് ഓഫീസറെ തിരിച്ച് കപ്പലില്‍ എത്തിച്ചു. ഇന്നലെ എക്വറ്റോറിയല്‍ ഗിനി നേവി അറസ്റ്റ് ചെയ്ത സനു ജോസിനെയാണ് തിരികെ എത്തിച്ചത്. കപ്പലില്‍ ഉണ്ടായിരുന്ന വിജിത്ത് ഉള്‍പ്പെടെയുള്ള 15 ഇന്ത്യക്കാര്‍ കരയില്‍ തടവിലാണ്. ഗിനി നേവിയാണ് ഇവരെ കരയില്‍ തടവിലാക്കിയത്. തങ്ങള്‍ സുരക്ഷിതരല്ലെന്നാണ് ബന്ദികളാക്കപ്പെട്ടവര്‍ പറയുന്നത്.

.......................

പാലക്കാട് പറളിയിലെ യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ആരോപണവിധേയനായ ബ്ലേഡ് പലിശക്കാരനായ യുവമോര്‍ച്ച നേതാവിനെ പൊലീസ് പിടികൂടുന്നില്ലെന്ന് വിമര്‍ശനം. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് വാദം. കിണാവല്ലൂര്‍ സ്വദേശിയും യുവമോര്‍ച്ച പ്രാദേശിക നേതാവുമാണ് പ്രതിയായ സന്തോഷ്. ബ്ലേഡ് പലിശക്കാരന്‍ കൂടിയായ സന്തോഷ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് 29 കാരനായ പ്രവീണ്‍ അര്‍ദ്ധരാത്രി വീട്ടിനകത്ത് തൂങ്ങിമരിച്ചതെന്നാണ് ആരോപണം. പ്രവീണിന്റെ മരണത്തിന് പിന്നാലെ സന്തോഷ് ഒളിവില്‍ പോയിരുന്നു. പ്രതി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതാണ് ബുദ്ധിമുട്ടായതെന്ന് പോലീസ് പറയുന്നു.

................

തിരുവനന്തപുരത്തെ ഷാരോണ്‍ വധകേസ് തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്ന് എ.ജിയുടെ നിയമോപദേശം. ഡിജിപി ഓഫീസിന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് നിയമോപദേശം.' കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍ അന്വേഷണം കേരളത്തില്‍ നടത്തിയാല്‍ കുറ്റപത്രം നല്‍കിക്കഴിയുമ്പോള്‍ പ്രതി ഭാഗം കോടതിയില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

................................

ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. 26 കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഹിമാചല്‍ കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറി ധരംപാല്‍ ഠാക്കൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ നിരവധി കോണ്‍ഗ്രസ് നേതാക്കളും അംഗങ്ങളുമാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്.

...............................

റഷ്യ യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടും എന്നുള്ള വാര്‍ത്തകള്‍ക്കിടയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ റഷ്യന്‍ ഉപ പ്രധാന മന്ത്രി ഡെന്നിസ്മനു ട്യൂറോവ് റഷ്യന്‍ വിദേശകാര്യ മന്ത്രിസെര്‍ജി ലാവറോവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി റഷ്യ ഉക്രൈനെ ആക്രമിച്ചതിനുശേഷം ആദ്യമായിട്ടാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ റഷ്യന്‍ നേതാക്കളെ നേരിട്ട് കാണുന്നത്

..................

അമേരിക്കയില്‍ ഇന്ന് തെരഞ്ഞെടുപ്പ്. ജനപ്രതിനിധി സഭ, സെനറ്റ്, സംസ്ഥാന ഗവര്‍ണര്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാനങ്ങളിലേക്കാണ് ഇന്ന് നിര്‍ണായകമായ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുക. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയ പ്രതീക്ഷയിലാണ്.ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളില്‍ 35 എണ്ണത്തിലേക്കുമാണ് മത്സരം.

........................

അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക് ആന്‍ഡ് പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ട്വിറ്ററിന് ഉടമ ഈലോണ്‍ാൗസെ ആവശ്യപ്പെട്ടു.. രണ്ടുദിവസം മുമ്പാണ് മസ്‌കിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡണ്ട് ജോബിഡന്‍ രംഗത്ത് വന്നത.് ഇതിന്റെ പ്രതികരണം ആയിട്ടാകാം എതിരാളികളായ റിപ്പബ്ലിക് പാര്‍ട്ടിക്ക് വോട്ട് ചെയ്യണം എന്ന്ഭ്യര്‍ത്ഥിച്ചത് മസ്‌ക് രംഗത്തെത്തുന്നതെന്നാണ് വിലയിരുത്തല്‍.

.........................

വരുന്ന വെള്ളിയാഴ്ച മഴയ്ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. ജുമുഅയ്ക്ക് 10 മിനിറ്റ് മുന്‍പാണ് പ്രാര്‍ഥന നടത്തേണ്ടത്.

........................

ഭൂമിയുടെ ഭാവി നിര്‍ണായകമായ ഒരു ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന് യുഎഇ പ്രസിഡന്റ് ഹിസൈനസ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ സായിദ് നഹിയാന്‍ അഭിപ്രായപ്പെട്ടു. ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാന്‍ യുഎഇ ലോകത്തെ സഹായിക്കുമെന്നും ലോകത്തിന് ആവശ്യമുള്ള കാലത്തോളം എണ്ണയും പ്രകൃതിവാതകവും നല്‍കേണ്ടത് യുഎഇയുടെ ഉത്തരവാദിത്വമാണ് അദ്ദേഹം പറഞ്ഞു ഈജിപ്തിലെ ശറമുല്‍ ഷെയ്ക്ക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഷേക്ക് മുഹമ്മദ് ബിന്‍ സായി ദ് അല്‍ നഹിയാന്‍

....................................

ഫിഫ ഖത്തര്‍ ലോകകപ്പിന് ഇനി 12 നാള്‍.കപ്പിനുള്ള ബ്രസീലിയന്‍ ടീമിനെ പ്രഖ്യാപിച്ചു 26 അംഗങ്ങള്‍ അടങ്ങിയ ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത് 39 വയസ്സുള്ള ഡാനിയല്‍ ആല്‍ബസിനെ പ്രതിരോധനിരയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് മുന്നേറ്റ നിരയില്‍ സൂപ്പര്‍താരം നെയ്മര്‍ ഉണ്ട്

................

ഐസിസി 20 ക്രിക്കറ്റ് സെമിഫൈനലില്‍ നാളെ ഇന്ത്യ ഇംഗ്ലണ്ടിനെയും ന്യൂസിലന്‍ഡ് പാകിസ്ഥാനെ നേരിടും. ഒരേ സമയം മത്സരങ്ങള്‍.ഇന്ത്യ ഇംഗ്ലണ്ട് മത്സരം.. ഡമല സമയം ഉച്ചയ്ക്ക് 12 മണിക്കു അട്ലൈഡില്‍ ആരംഭിക്കുമ്പോള്‍ ന്യൂസിലന്‍ഡ് പാകിസ്ഥാന്‍ മത്സരം സിഡ്‌നിയി യിലും12മണിക്ക് തുടങ്ങും

Krishnendhu
Next Story
Share it