എറണാകുളം കത്രിക്കടവിൽ ഹോംസ്റ്റേയുടെ മറവിൽ പെൺവാണിഭം നടത്തിയവർ അറസ്റ്റിൽ. എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രതാപ് ചന്ദ്രനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എട്ടു പേർ അറസ്റ്റിലായത്.
ശ്രീകാര്യം സ്വദേശി സജിമോൻ, പൊന്നാനി സ്വദേശി ഫൈസൽ ഹമീദ്, മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ഷിജിൽ കെ, പാലക്കാട് സ്വദേശി നിഷാദ്, കണ്ണൂർ സ്വദേശി വിപിൻ ദാസ്, മലപ്പുറം സ്വദേശി നൗഫൽ ഖാൻ, പത്തനംതിട്ട സ്വദേശി നൗഫൽ ഖാൻ, പത്തനംതിട്ട സ്വദേശി വിനീത്, പത്തനാപുരം സ്വദേശി വിനു എന്നിവരാണ് അറസ്റ്റിലായത്.
എറണാകുളം, തമ്മനം, പനങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടകളാണ് സംഭവത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ ജോലി വാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുവന്നാണ് പെൺവാണിഭം നടത്തിയിരുന്നത്.
എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

