സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ജനുവരി 13 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. ജനുവരി 13 മുതൽ അനിശ്ചിതകാലത്തേക്ക് അധ്യാപനം നിർത്തും. തുടർന്നുള്ള ആഴ്ച്ച മുതൽ അടിയന്തിരമല്ലാത്ത ചികിത്സകളും നിർത്തിവയ്ക്കുവാനാണ് നിലവിലെ KGMCTA തീരുമാനം. ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, ശമ്പള- ഡി.എ. കുടിശ്ശിക നൽകുക, തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ച് നടത്തിയ സമരത്തിന് നേരെ സർക്കാർ കണ്ണടച്ചതിനെ തുടർന്നാണ് സമരം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

