സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പ്; ഇന്ന് മാത്രം വർദ്ധിച്ചത് 960 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും വൻ വർദ്ധനവ്. പവന് 440 രൂപ വർധിച്ച് 1,02,160 രൂപയായി. 12,770 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്ന് തന്നെ രണ്ടാം തവണയാണ് സ്വർണത്തിന് വില കൂടുന്നത്. രാവിലെ 520 രൂപ പവന് വർധിച്ചിരുന്നു. പുതിയ വർധനയോടെ ഇന്ന് മാത്രം പവന് വർധിച്ചത് 960 രൂപയാണ്.ഇതോടെ, പണിക്കൂലിക്കൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും ഉൾപ്പെടെ ഒരു പവൻ സ്വർണാഭരണത്തിന് ഒന്നേകാൽ ലക്ഷത്തിനടുത്ത് നൽകണം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply