സ്വത്ത് കണ്ടുകെട്ടൽ; പിഴവ് സംഭവിച്ചെന്നെന്നും സമ്മതിച്ച് സര്‍ക്കാര്‍

 പി എഫ് ഐ പ്രവർത്തകരുടെ വസ്തു വകകൾ ജപ്തി ചെയ്തത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. ജപ്തി നേരിട്ടവർക്ക് പിഎഫ്ഐയുമായുള്ള ബന്ധം വ്യക്തമാക്കുന്ന സത്യവാങ്മൂലവും സർക്കാർ കോടതിക്ക് കൈമാറി. അതേസമയം, ചിലയിടത്ത് പിഴവ് സംഭവിച്ചെന്നെന്നും സർക്കാർ സമ്മതിക്കുന്നു.

ചിലയിടത്ത് പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ വസ്തുവകകൾ ജപ്തി ചെയ്തു എന്നാണ് സര്‍ക്കാര്‍ സമ്മതിക്കുന്നത്. റജിസ്ട്രേഷൻ ഐജിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജപ്തി നടത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് നടപടികൾ പൂർത്തിയാക്കിയത്. അതാണ് പിഴവ് സംഭവിക്കാൻ കാരണമെന്നാണ് സർക്കാരിന്റെ വിശദീകരണം. പിഎഫ്ഐയുമായി ബന്ധമില്ലാത്തവർക്കെതിരെ ആരംഭിച്ച നടപടികൾ നിർത്തിവെക്കാൻ നിർദേശം നൽകിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply