സ്‌കൂൾ പരിസരത്ത് ലഹരി വിൽപ്പന: കടകളുടെ ലൈസൻസ് റദ്ദാക്കാൻ എക്‌സൈസ് വകുപ്പ്

സ്‌കൂളുകൾക്ക് സമീപത്ത് ലഹരി വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ എക്‌സൈസ് വകുപ്പ് . ഇനി സ്‌കൂളിന്റെ 100 മീറ്റർ പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങളിൽ ലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയാൽ കടകൾ പൂട്ടിക്കാനാണ് എക്‌സൈസ് തീരുമാനം. ഇക്കാര്യത്തിൽ നടപടി എടുക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് എക്‌സൈസ് കത്ത് നൽകും. ഈ മാസം 30 ന് മുൻപ് എക്‌സൈസ് ഉദ്യോഗസ്ഥർ എല്ലാ സ്‌കൂളുകളിലും പ്രധാനധ്യാപകരമായി കൂടിക്കാഴ്ച്ചയും നടത്തും.

വിദ്യാർഥികൾക്ക് ലഹരി വസ്തുക്കൾ കിട്ടുന്നത് തടയുന്നതിന് വേണ്ടിയാണ് കർശന നടപടിയുമായി എക്‌സൈസ് രംഗത്ത് വരുന്നത്. സ്‌ക്കൂളുകളുടെ നിലവിലെ നിയന്ത്രണങ്ങൾ ഫലപ്രദമല്ല എന്ന വിലയിരുത്തലിലാണ് പുതിയ നടപടി. അസ്വഭാവികമായി കുട്ടികളുടെ പെരുമാറ്റം ശ്രദ്ധയിൽപെട്ടാൽ എക്‌സൈസിനെ വിവരം അറിയിക്കണമെന്ന നിർദ്ദേശവും നൽകും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply