63 -ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കും. ഡിസംബർ 3 മുതൽ 7 വരെ 24 വേദികളിലായിരിക്കും മത്സരം നടക്കുക. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ തവണ കൊല്ലത്താണ് കലോത്സവം നടന്നത്.
സ്കൂൾ കായികമേള നവംബർ 4 മുതൽ 11 വരെ എറണാകുളത്ത് നടക്കും. സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിലായിരിക്കും സംഘടിപ്പിക്കുക. ഇതിൻ്റെ ഉദ്ഘാടനം കലൂർ ജവഹര്‍ലാൽ നെഹ്റു സ്റ്റേഡിയത്തിലായിരിക്കും നടക്കുക.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

