സ്‌കൂളിൽ നിന്നുംമോഷ്ടിച്ച സാധനങ്ങൾ ഒരാഴ്ചയ്ക്ക് ശേഷംതിരികെ നൽകി കള്ളൻ

കൊല്ലം കുളത്തൂപ്പുഴ ചെറുകര രാജീവ് ഗാന്ധി മെമ്മോറിയൽ ട്രൈബൽ സ്‌കൂളിൽ നടന്ന മോഷണത്തിൽ അപ്രതീക്ഷിതമായ വഴിത്തിരിവ്. സ്‌കൂളിൽ നിന്നും മോഷ്ടിച്ച ഒരുലക്ഷത്തോളം രൂപ വില വരുന്ന സാധനങ്ങൾ ഒരാഴ്ചക്കു ശേഷം
മോഷ്ടാവ് തിരികെയെത്തിച്ചു. സ്‌കൂൾ അധികൃതരുടെ പരാതിയിൽ കുളത്തൂപ്പുഴ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് മോഷ്ടിച്ച സാധനങ്ങൾ ക്ലാസ് റൂമിന് മുന്നിൽ തിരികെ വെച്ച് കള്ളൻ കടന്നുകളഞ്ഞത്. പൊലീസ് എത്തി തൊണ്ടി മുതൽ കസ്റ്റഡിയിലെടുത്തു. സാധനങ്ങൾ തിരികെ ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും മോഷ്ടാവിനെ കണ്ടെത്തണം എന്ന നിലപാടിലാണ് സ്‌കൂൾ അധികൃതർ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply