സെൻസർ ബോർഡിന് തിരിച്ചടി;ഹാൽ സിനിമയ്‌ക്കെതിരെയായിട്ടുള്ള അപ്പീൽ ഹൈക്കോടതി തള്ളി

ഹാൽ സിനിമയ്‌ക്കെതിരെ സെൻസർ ബോർഡും കത്തോലിക്കാ കോൺഗ്രസും നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. ഹാൽ സിനിമയ്ക്ക് കടുംവെട്ട് പാടില്ലെന്ന
സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് ശരിവെച്ചു.

ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമ്മാധികാരി, പി.വി ബാലകൃഷ്ണൻ എന്നിവരാണ് വിധി പറഞ്ഞത്. ആവിഷ്‌കാര സ്വാതന്ത്ര്യം നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നായിരുന്നു അപ്പീലിൽ സെൻസർ ബോർഡിന്റെ വാദം. സിംഗിൾ ബെഞ്ച് വിധിയിൽ പിഴവുകളുണ്ടെന്നും സെൻസർ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. അപ്പീലിന്റെ തീരുമാനമെടുക്കാൻ ജഡ്ജിമാർ ഹാൽ സിനിമ നേരിട്ട് കണ്ടിരുന്നു. സിനിമ ആസ്വദിച്ചു എന്നായിരുന്നു ഡിവിഷൻ ബെഞ്ച് അംഗങ്ങളുടെ നിരീക്ഷണം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply