തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷട്ര ചലച്ചിത്രമേളയിൽ പ്രതിസന്ധി. 19 സിനിമകൾക്ക് പ്രദർശനത്തിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഇന്നും ഇന്നലെയുമായി ഏഴ് സിനിമകളുടെ പ്രദർശനം മുടങ്ങി. ചലച്ചിത്ര മേളയിൽ സെൻസർ സർട്ടിഫിക്കറ്റ് കിട്ടാത്ത സിനിമകൾ എക്‌സംഷൻ സർട്ടിഫിക്കറ്റോട് കൂടിയാണ് സാധാരണ പ്രദർശിപ്പിക്കാറുള്ളത്. ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. ‘ബാറ്റിൽഷിപ്പ് പൊട്ടംപ്കിൻ’ അടക്കമുള്ള സിനിമകളുടെ പ്രദർശനം പ്രതിസന്ധിയിലാണ്. അതേസമയം, സിനിമകൾ പ്രദർശിപ്പിക്കാൻ അനുമതി നൽകാത്ത കേന്ദ്രസർക്കാർ ഇടപെടൽ ഭയാനകമാണെന്ന് എം എ ബേബി പറഞ്ഞു. രാജ്യം എത്ര അപകടരമായ അവസ്ഥയിലാണ് എന്ന് ഇത് വ്യക്തമാകുന്നു. ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

