നടൻ സുരേഷ് ഗോപിക്കെതിരെയുള്ള വാഹന രജിസ്ട്രേഷൻ കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. വ്യാജ വിലാസം ഉപയോഗിച്ച് പുതിച്ചേരിയില്‍ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്.
2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ ഈ രീതിയിൽ നികുതിവെട്ടിച്ച് രജിസ്റ്റർ ചെയ്തത്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിലെ കണ്ടെത്തൽ.
കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ജനപ്രതിനിധികൾക്കുള്ള എറണാകുളത്തെ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുക.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

