സുരേഷ്ഗോപി മാപ്പ് പറഞ്ഞതോടെ വിവാദം അവസാനിച്ചു: ചെന്നിത്തല

സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന വിവാദത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല.രാഷ്ട്രീയ പ്രവർത്തകർ പൊതു ഇടങ്ങളിൽ ജാഗ്രത പാലിക്കണം.അദ്ദേഹം മാപ്പ് പറഞ്ഞതോടെ വിഷയം അവസാനിച്ചു .സുരേഷ് ഗോപി മുഴുവന്‍ സമയ രാഷ്ട്രീയക്കാരൻ അല്ലാത്തതിനാൽ സംഭവിച്ചതാകാമെന്നും ചെന്നിത്തല പറഞ്ഞു.

മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി തട്ടിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ടും ഗോവ ഗവർണറുമായ പി എസ് ശ്രീധരൻ പിള്ളയും രംഗത്തെത്തി.ഇത്തരം രംഗങ്ങളിൽ കൂടുതൽ പക്വതയുള്ള സമൂഹമായി മാറാൻ നമുക്ക് കഴിയണം.

രാജനൈതികതയല്ല.എല്ലാത്തിന്‍റേയും ഉരകല്ല്. മറ്റുള്ളവരുടെ വേദനകളെ കൂടി കണക്കിലെടുക്കണം.താൽക്കാലികമായ നേട്ടങ്ങൾക്ക് പിറകെ പോവുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply