സുപ്പർ ഈസി ബനാന പാൻകേക്ക് ഉണ്ടാക്കാം

രാവിലെ ബ്രേക്ക്ഫാസ്റ്റിനോ കുട്ടികളുടെ സ്നാക്കിനോ വെറും മിനിറ്റുകൾക്കുള്ളിൽ റെഡി ആക്കാവുന്ന ഒരു സുപ്പർ ഈസി ബനാന പാൻകേക്ക് ഉണ്ടാക്കാം . അതും ചുരുക്കം സാധനങ്ങൾ കൊണ്ട് റെസ്റ്റോറന്റ് സ്‌റ്റൈലിൽ.

അതിന് ആവശ്യമായ ചേരുവകൾ

പഴം – 1 എണ്ണം (പഴുത്തത്)

മുട്ട – 1 എണ്ണം

റവ/ഓട്സ് പൊടി – 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം:

ഒരു ബൗളിൽ പഴം നന്നായി മാഷ് ചെയ്യുക.ഫോർക് ഉപയോഗിച്ചാൽ എളുപ്പത്തിൽ മാഷ് ചെയ്യാൻ പറ്റും.അതിലേക്ക് മുട്ട പൊട്ടിച്ച് ചേർത്ത് കലക്കുക.മുട്ട പഴവുമായി നന്നായി മിക്സ് ആയ ശേഷം അതിലേക്കു റവ/ഓട്സ് ചേർത്ത് മിക്സ് ചെയ്യുക. ബീറ്റ് ചെയ്തു ദോശമാവിന്റെ പരുവത്തിൽ ആക്കിയെടുക്കുക.ചൂടായ തവയിൽ അല്പം എണ്ണ/നെയ്യ് ചേർത്ത് ഒരു തവി മാവ് ഒഴിച്ച് രണ്ടു വശവും ഗോൾഡൻ ബ്രൗൺ ആക്കി വേവിച്ചെടുക്കുക. ബനാന പാൻകേക്ക് തയാർ.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply