കാറുകള്‍ ഓടിക്കുമ്ബോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. ഒരു വാഹനം റോഡില്‍ ഏതു നിമിഷത്തിലും ഒരു അപകടത്തില്‍പ്പെടാം.
ആ ഒരു അടിയന്തിര ഘട്ടത്തില്‍ വാഹനം നമ്മുടെ നിയന്ത്രണത്തിലോ അല്ലാതേയോ പെട്ടെന്ന് നിര്‍ത്തപ്പെടും. ചിലപ്പോള്‍ മലക്കംമറിയാം. ഇത്തരം അടിയന്തിരഘട്ടങ്ങളില്‍ കാലന്റെ ബെല്‍റ്റില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ നാം കണ്ടുപിടിച്ച ഒന്നാണ് സീറ്റ്‌ബെല്‍റ്റ്. കാറുകളില്‍ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ശരിയായും നിര്‍ബന്ധമായും ധരിക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.
മോട്ടോര്‍ വാഹനവകുപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കുറിച്ച്
സീറ്റ് ബെല്‍റ്റ് – ഒരു അധിക സുരക്ഷാ വള്ളി
*ഉപയോഗിക്കുമ്ബോള്‍ ആവശ്യമില്ലെന്ന് തോന്നുന്ന, ആവശ്യം വരുമ്ബോള്‍ ഉപയോഗിക്കാന്‍ കഴിയാത്ത ഒന്നിനെ സുരക്ഷ എന്നു പറയാം*
സീറ്റ് ബെല്‍റ്റ് എന്ന അധികസുരക്ഷാ ഉപാധിയും അങ്ങിനെയാണ്, ആവശ്യം വരുമ്ബോള്‍ ഉപയോഗിക്കാന്‍ കഴിയില്ല.
യാത്രയില്‍ എപ്പോഴാണ് സീറ്റ് ബെല്‍റ്റ് ആവശ്യം വരുക ? ഉത്തരം ലളിതം : വഴിയില്‍ ഒരു കാക്കിക്കുപ്പായക്കാരനെ കാണുമ്ബോള്‍ …..അന്നേരം വലിച്ചാല്‍ ഇതൊട്ട് വരുകയുമില്ല…. 1000 രൂപ പോയി കിട്ടും…. സീറ്റ് ബെല്‍റ്റെന്ന വള്ളിക്കെട്ടിന്റെ സ്വഭാവം അതാണ്.
ഒരു വാഹനം റോഡില്‍ ഏതു നിമിഷത്തിലും ഒരു അപകടത്തില്‍പ്പെടാം. ആ ഒരു അടിയന്തിര ഘട്ടത്തില്‍ വാഹനം നമ്മുടെ നിയന്ത്രണത്തിലോ അല്ലാതേയോ പെട്ടെന്ന് നിര്‍ത്തപ്പെടും. ചിലപ്പോള്‍ മലക്കംമറിയാം. ഇത്തരം അടിയന്തിരഘട്ടങ്ങളില്‍ കാലന്റെ ബെല്‍റ്റില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ നാം കണ്ടുപിടിച്ച ഒന്നാണ് സീറ്റ്‌ബെല്‍റ്റ്
കാറുകളില്‍ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ശരിയായും നിര്‍ബന്ധമായും ധരിക്കുക. മരണത്തിന്റെ വക്കില്‍ നിന്നും ഒരു പക്ഷെ പിന്നിലേയ്ക്ക് വലിയ്ക്കാന്‍ ഒരു പിടിവള്ളി – അതാണ് സീറ്റ് ബെല്‍റ്റ്
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

