സിദ്ധാർത്ഥൻറെ മരണം; വിശദീകരണം നൽകി കോളേജ് ഡീനും അസി. വാർഡനും, തള്ളി വിസി

വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ വിസിയുടെ നോട്ടീസിന് മറുപടി നൽകി ഡീനും അസിസ്റ്റന്റ് വാർഡനും. വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൃത്യമായ സമയത്ത് ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും ഡീൻ എം.കെ. നാരായണൻ മറുപടിയിൽ അറിയിച്ചു. എന്നാൽ മറുപടി തൃപ്തികരമല്ലാത്തതിനാൽ വിശദീകരണം വിസി തള്ളി.

അവിടെ താമസിച്ച് കാര്യങ്ങൾ നോക്കുന്ന ആളല്ല താൻ. റസിഡന്റ് ട്യൂട്ടറുടെ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. വിവരം അറിഞ്ഞ ഉടൻ ഇടപെടലുകൾ നടത്തി. സിദ്ധാർഥന്റെ പോസ്റ്റുമോർട്ടത്തിനടക്കം നേരിട്ടുപോയി. ഹോസ്റ്റലിലുള്ള വിദ്യാർഥികളോട് സംസാരിച്ചതായും ചെയ്യാവുന്നത് യഥാസമയം ചെയ്‌തെന്നുമാണ് ഡീനിന്റെ വിശദീകരണം. സംഭവസമയം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും വിവരമറിഞ്ഞ ഉടൻ ഫോണിൽ ബന്ധപ്പെട്ടുവെന്നുമാണ് അസിസ്റ്റന്റ് വാർഡൻ മറുപടി നൽകിയത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply