വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തിന്‍റെ പേരില്‍ ഇടതുപക്ഷത്തെ വേട്ടയാടാൻ വലതുപക്ഷവും ചില മാധ്യമങ്ങളും ശ്രമിക്കുന്നുവെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി
പി. ഗഗാറിൻ. സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയ്ക്ക് മുന്നില്‍ സിപിഐഎം നടത്തിയ പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു പി.ഗഗാറിൻ. സിദ്ധാർഥിന്‍റെ മരണത്തിൽ തെറ്റായ പ്രചരണം നടക്കുകയാണെന്നും ഇടതുപക്ഷത്തെ വേട്ടയാടാൻ വലതുപക്ഷവും ചില മാധ്യമങ്ങളും ശ്രമിക്കുകയാണെന്നും പി.ഗഗാറിൻ ആരോപിച്ചു.
ടി. സിദ്ദിഖ് എംഎല്‍എ രാഷ്ട്രീയം കളിക്കുകയാണ്.ഹോസ്റ്റൽ മുറിയിൽ എംഎൽഎമാരായ ടി. സിദ്ദീഖും ഐ.സി.ബാലകൃഷ്ണനും കോൺഗ്രസുകാരും അനധികൃതമായി കടന്നു. സിദ്ദിഖിന് എതിരെ പൊലീസ് കേസെടുക്കണം. കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ എടുപ്പിക്കാൻ സിപിഐഎമ്മിന് അറിയാം. കേസ് സിബിഐ അല്ല ആര് അന്വേഷിച്ചാലും ഒരു ചുക്കുമില്ല. സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണം. ഗവര്‍ണറുടേത് തീക്കളിയാണ്. ഗവര്‍ണര്‍ വൃത്തിക്കെട്ട മനുഷ്യനാണ്. ആര്‍എസ്എസിന്‍റെ ചെരുപ്പുനക്കിയാണ്. ഗവര്‍ണര്‍ ആണ് ഈ വിഷയത്തില്‍ ഇടപെട്ടതെന്നും പി.ഗഗാറിൻ ആരോപിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

