സിദ്ധാർത്ഥന്റെ മരണം; കോൺഗ്രസ് മാർച്ചിൽ സംഘർഷം

പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിഷേധിച്ച് കോളേജ് ക്യാംപസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞത് സംഘർഷത്തിനിടയാക്കി. സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്. 

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധത്തിന്റെ ഭാഗമാവും. ക്യാംപസിലെ സുരക്ഷാ ജീവനക്കാരൻ കോൺഗ്രസ് പ്രവർത്തകരുടെ ചിത്രം എടുക്കാൻ ശ്രമിച്ചത് വാക്കേറ്റത്തിന് വഴിവെച്ചു. കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടക്കുന്നത്. ടി.സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ തുടങ്ങി മുതിർന്ന നേതാക്കൾ മാർച്ചിന് നേതൃത്വം നൽകുകയാണ്. അതിനിടെ സിദ്ധാർഥന്റെ മരണത്തിൽ പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ പൂക്കോട് ഉപവാസ സമരം തുടങ്ങി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply