പൂക്കോട് സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥന്‍റെ മരണത്തിൽ കടുത്ത നടപടിയുമായി ഗവർണർ. പൂക്കോട് വെറ്ററിനറി സര്‍വകലാശാല മുൻ വൈസ് ചാന്‍സിലര്‍ എംആര്‍ ശശീന്ദ്രനാഥിന് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നൽകി.
30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിർദേശം. ഇതിനുപുറമെ സിദ്ധാര്‍ത്ഥന്‍റെ മരണത്തെ തുടര്‍ന്ന് സസ്പെൻഷനിൽ ഉള്ള മുൻ ഡീനിനും അസിസ്റ്റന്റ് വാർഡനും എതിരെ കൂടുതൽ നടപടിക്കും നീക്കമുണ്ട്. ഡീൻ എം. കെ. നാരായണനും അസി. വാർഡൻ ഡോ. ആർ.കാന്തനാഥനും വീഴ്ചപറ്റിയെന്നാണ് ചാൻസലറായ ഗവര്‍ണര്‍ വ്യക്തമാക്കുന്നത്.
ഇരുവർക്കും എതിരെ കൂടുതൽ നടപടിക്ക് സാധ്യതയുണ്ട്. നിലവില്‍ രണ്ടു പേരും സസ്പെന്‍ഷനിലാണ്.ഗവർണർ നിയമിച്ച കമ്മീഷൻ റിപ്പോർട്ടിലെ ഉള്ളടക്കം വിസിക്ക് കൈമാറി. 45 ദിവസത്തിനകം ഇരുവർക്കും എതിരെ എന്ത് നടപടി എടുത്തെന്നു അറിയിക്കണമെന്നാണ് നിർദേശം.
റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരിശോധിക്കാൻ നാലoഗ സമിതിയെ നിയോഗിച്ചു. സമിതിയുടെ വിലയിരുത്തൽ മാനേജ്മെന്റ് കൗൺസിലിൽ വെയ്ക്കും. മുൻ വിസി എം. ആർ. ശശീന്ദ്രനാഥിനും വീഴ്‌ച പറ്റിയെന്നു കണ്ടെത്തിയിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

