സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ഉറപ്പായ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റിന് മുമ്പിൽ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ഇന്ന് സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയനെ വന്ന് കാണുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാരസമരം അവസാനിപ്പിക്കണമെന്നും, ഉടനെ ഇവര്‍ ആശുപത്രിയില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം അധികം വൈകാതെ തന്നെ മുഖ്യമന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് നിരാഹാരസമരം അവസാനിപ്പിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചത്. ഈ സമയം തന്നെ വിഡി സതീശനെ സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശ് ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തു. സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ നീതി തേടി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധങ്ങള്‍ പലതവണ സംഘര്‍ഷത്തില്‍ കലാശിക്കുകയുണ്ടായി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

