എസ്എഫ്ഐയിൽ ചേരാതിരുന്നതിനാണ് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചതെന്ന് രമേശ് ചെന്നിത്തല. നാട്ടിലേക്ക് പോയ കുട്ടിയ തിരികെ വിളിച്ച് എസ്എഫ്ഐക്കാർ മർദ്ദിച്ചു. എന്തിനാണ് സിദ്ധാർത്ഥനെ കൊന്നത്? ഇടിമുറിയിൽവച്ച് ഇടിച്ചു കൊന്നിട്ട് ആത്മഹത്യയാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു
മുൻ എംഎൽഎയുടെ നേതൃത്വത്തിൽ സിപിഎം നേതാക്കൾ മജിസ്ട്രേറ്റിന്റെ വീട്ടിൽ തള്ളിക്കയറി. കേസ് സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം അന്വേഷിക്കണം. അന്വേഷണത്തിൽ മാതാപിതാക്കൾക്ക് തൃപ്തിയുണ്ടെന്ന് മന്ത്രി ശിവൻകുട്ടി പറയുന്നു. ശിവൻകുട്ടിയുടെ തൊലിക്കട്ടി ഓർത്ത് ലജ്ജിക്കുകയാണ്.
കേരളത്തിലെ എല്ലാ കലാലയത്തിലും എസ്എഫ്ഐയ്ക്ക് ഇടിമുറിയുണ്ട്. മറ്റൊരു സംഘടനയെയും പ്രവർത്തിക്കാൻ സമ്മതിക്കുന്നില്ല. കലാലയങ്ങൾ കശാപ്പുശാലകളാക്കി മാറ്റുകയാണ്. പിണറായി വിജയന്റെ പൊലീസ് കേസ് തേയ്ച്ചു മായ്ച്ച് കളയുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

