സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടത്തിന് പിന്നാലെ പുരസ്‌കാരം നേടിയ മറ്റു വിജയികൾക്ക് അഭിനന്ദനവുമായി മമ്മൂട്ടി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ജേതാക്കളുടെ പേരെടുത്തു പറഞ്ഞാണ് താരം അഭിനന്ദനം അറിയിച്ചത്.
കൂടാതെ ‘ഭമയുഗ’ത്തിലെ അവിസ്മരണീയ കഥാപാത്രം സമ്മാനിച്ച അണിയറപ്രവർത്തകർക്ക് മമ്മൂട്ടി നന്ദി അറിയിക്കുകയും ചെയ്തു. അംഗീകാരം പ്രേക്ഷകർക്ക് സമർപ്പിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.
‘ഷംല ഹംസ, ആസിഫ്, ടൊവീനോ, സൗബിൻ, സിദ്ധാർത്ഥ്, ജ്യോതിർമയി, ദർശന, ചിദംബരം, ‘മഞ്ഞുമ്മൽ ബോയ്‌സ്’, ‘ബൊഗൈൻവില്ല’, ‘പ്രേമലു’ ടീം, കൂടാതെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ മറ്റ് എല്ലാ വിജയികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
എനിക്ക് അവിസ്മരണീയമായ ഒരനുഭവം സമ്മാനിച്ച ‘ഭ്രമയുഗ’ത്തിന്റെ്‌റെ മുഴുവൻ ടീമിനും വലിയ നന്ദി. കൊടുമൺ പോറ്റിയെ ഇത്രയധികം സ്‌നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകർക്ക് ഈ അംഗീകാരം വിനയപൂർവ്വം ഞാൻ സമർപ്പിക്കുന്നു’ എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

