സംസ്ഥാനത്ത് സ്വർണവിലയിൽ മൂന്ന് ദിവസത്തിനിടെ 1500 രൂപ കുറഞ്ഞു . ഇന്ന് പവന് 80 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,560 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞു.നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 8,945 രൂപയാണ്
ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഇന്ത്യ ഒന്നാണ്. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ടുതന്നെ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങളും ഇന്ത്യയിലെ വിലയെ ബാധിക്കുന്നു.എന്നിരുന്നാലും, അന്താരാഷ്ട്ര വിപണിയിൽ വില കുറയുന്നതിന് തുല്യമായി ഇന്ത്യയിൽ വില കുറയും എന്നുറപ്പില്ല. രൂപയുടെ മൂല്യം, ആഭ്യന്തര ആവശ്യകത, ഇറക്കുമതി തീരുവ എന്നിവയും ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കാൻ പ്രധാനമായ ഘടകങ്ങളാണ്.