സംസ്ഥാനത്ത് വീണ്ടും മഴ സാധ്യത; ശനിയാഴ്ച രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ സാധ്യത മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.ജനുവരി 9,10 തീയതികളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ബംഗാൾ ഉൾക്കടലിൽ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമർദ്ദമായി മാറിയതോടെയാണ് കേരളത്തിൽ വീണ്ടും മഴയ്ക്ക് ഉള്ള സാധ്യത പ്രവചിച്ചത്. കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു അതേസമയം തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ടെന്നും അറിയിപ്പുകൾ ഉണ്ട്


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply