സംസ്ഥാനത്ത് പെയ്യുന്ന മഴയിൽ കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം ; 48 കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടായതായി വിലയിരുത്തൽ

സംസ്ഥാനത്തുടനീളം ഉണ്ടായ തീവ്രമഴയിലും കാറ്റിലും കെ.എസ്.ഇ.ബി.ക്ക് കനത്ത നാശനഷ്ടമുണ്ടായി. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏകദേശം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

895 എച്ച്.ടി. പോസ്റ്റുകളും 6230 എല്‍.ടി. പോസ്റ്റുകളും തകര്‍ന്നു. മരങ്ങളും മരച്ചില്ലകളും വീണതിനെത്തുടര്‍ന്ന് 6230 ഇടങ്ങളില്‍ എല്‍.ടി. ലൈനുകളും 895 ഇടങ്ങളില്‍‍ എച്ച്.ടി. ലൈനുകളും പൊട്ടിവീണു.

185 ട്രാന്‍‍സ്ഫോര്‍‍മറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിലൊഴികെ സമയബന്ധിതമായിത്തന്നെ വൈദ്യുതി നല്‍കാന്‍ സാധിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു.

സാധാരണ ഗതിയില്‍ ഏതെങ്കിലും തരത്തില്‍ വൈദ്യുതി തകരാര്‍ സംഭവിക്കുമ്പോള്‍ ഒരു പ്രദേശത്താകെ വൈദ്യുതി വിതരണം നിര്‍‍വ്വഹിക്കുന്ന 11 കെ.വി. ലൈനുകളുടെയും ട്രാന്‍‍സ്ഫോര്‍‍മറുകളുടെയും തകരാറുകള്‍ പരിഹരിക്കുന്നതിനായിരിക്കും ആദ്യ മുന്‍‍ഗണന. തുടര്‍‍ന്ന് എല്‍.ടി. ലൈനുകളിലെ തകരാറുകള്‍ പരിഹരിക്കും. അതിനുശേഷം മാത്രമാണ് വ്യക്തിഗത പരാതികള്‍ പരിഹരിക്കു​കയെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply