സംസ്ഥാനത്തെ ഉയർന്ന താപനില മാറ്റമില്ലാതെ തുടരുന്നു. ഞായറാഴ്ച്ച വരെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട,തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ആണ് മുന്നറിയിപ്പ്.
ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതൽ താപനില രേഖപെടുത്താനാണ് സാധ്യത. ദിനംപ്രതി ചൂട് കൂടുന്നതോടെ ചൂടിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരമടക്കം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസം ചെറിയതോതിലുള്ള വേനൽ മഴ ലഭിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

