സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. ഇന്ന് പവന് ഒറ്റയടിക്ക് 1400 രൂപയാണ് കൂടിയത്.അതോടെ ഒരു പവൻ സ്വർണ്ണത്തിന് 97,280 രൂപയായി. ഗ്രാമിന് 175 രൂപയാണ് കൂടിയത്. 12,160 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഇന്നലെ രാവിലെ വിലയിൽ കുറവുണ്ടായെങ്കിലും വൈകിട്ടോടെ പവൻ വില 400 രൂപ കൂടി 95,880 രൂപയിൽ എത്തിയിരുന്നു. ഇന്ന് വില വീണ്ടും കൂടിയതോടെ പവൻ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തി.

