സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട് Heavy rain continued in the state today

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ അറിയിപ്പ്. കോഴിക്കോട് മുതല്‍ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിക്കും.

എറണാകുളം മുതല്‍ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. നാളെയും കോഴിക്കോട് മുതല്‍ കാസർകോട് വരെ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കേരളാ തീരത്ത് ഇന്നും നാളെയും ഉയർന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം വയനാട്ടില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്. ജില്ലയില്‍ ഇന്ന് കൂടി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 45 ക്യാമ്ബുകളാണ് വയനാട്ടില്‍ തുടങ്ങിയിരിക്കുന്നത്. ഇതില്‍ 421 കുടുംബങ്ങളിലെ 1403 പേർ ക്യാമ്ബില്‍ തുടരുകയാണ്. തുടർച്ചയായ മഴയ്ക്ക് പിന്നാലെ വെള്ളം കയറിയ വള്ളിയൂർക്കാവ്, പനമരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇപ്പോഴും കനത്ത വെള്ളക്കെട്ട് തുടരുകയാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply