സംസ്ഥാനത്ത് അഞ്ചു ദിവസം മഴയ്ക്ക് സാധ്യത;  5 ജില്ലകളിൽ യെലോ അലർട്ട്

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. 

അടുത്ത ദിവസങ്ങളിൽ യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

13-05-2024: പത്തനംതിട്ട, ഇടുക്കി

14-05-2024: തിരുവനന്തപുരം, പത്തനംതിട്ട

15-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട

16-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply