സംസ്ഥാനങ്ങള്‍ക്ക് 72,961 കോടിയുടെ അധികനികുതി വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് തുക. അധിക നികുതി വിഹിതമായി കേരളത്തിന് 1404. 50 കോടിയാണ് കേരളത്തിന് കിട്ടുക. പുതവര്‍ഷ-ഉത്സവസീസണ്‍ കണക്കിലെടുത്താണ് തുക അനുവദിച്ചിരിക്കുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു.
സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന നികുതി വിഹിതത്തില്‍ ഒരു ഇന്‍സ്റ്റാള്‍മെന്റ് കൂടി അനുവദിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ജനുവരി മാസത്തില്‍ എല്ലാ സംസ്ഥാനത്തിനും വിഹിതം നല്‍കേണ്ടതാണ്. അതിന്റെ ഉത്തരവ് ഇതിനകം വന്നതാണ്. അതിന് പുറമെയാണ് ഒരു ഇന്‍സ്റ്റാള്‍മെന്റ് കൂടി എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
ഉത്തര്‍പ്രദേശിനാണ് നികുതി വിഹിതമായി ഏറ്റവും കുടുതല്‍ തുക അനുവദിച്ചത്. 13088 കോടി രൂപ യുപി സര്‍ക്കാരിന് ലഭിക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

