ഷഹബാസ് കൊലക്കേസ്: 6 പ്രതികളുടെ എസ്.എസ്.എൽ.സി ഫലം തടഞ്ഞു

താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതികളായ 6 വിദ്യാർഥികളുടെ എസ്.എസ്.എൽ.സി ഫലം തടഞ്ഞതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് അറിയിച്ചു. വിദ്യാർത്ഥികളെ 3 വർഷത്തേക്ക് ഡീബാർ ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. പരീക്ഷ എഴുതാൻ അനുവാദം നൽകിയെങ്കിലും അക്രമവാസനകൾ അനുമതിക്കാനാകില്ലെ.വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകൾ ഉണ്ടെന്നും അക്രമവാസനകൾ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു .99.5 ശതമാനം ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 19 ശതമാനം കുറവ് ആണ്. 61449 പേർ ഫുൾ എ പ്ലസ് നേടിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *