ശബരിമല സ്വർണ്ണക്കൊള്ള കേസിലെ ആറാം പ്രതി എസ്. ശ്രീകുമാറിന്റെയും നാലാം പ്രതി എസ്. ജയശ്രീയുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് എസ് ശ്രീകുമാർ. ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയാണ് എസ് ജയശ്രീ.
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാറിനെ പ്രതി ചേർത്തു. പത്മകുമാറിന്റെ അറിവോടെയാണ് ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയതെന്ന് എസ് ഐ ടി കണ്ടെത്തിയതിന് പിന്നാലെ പ്രതിചേർത്തത് .
ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പുറത്തേക്ക് കൊണ്ടുപോകുന്നതിന് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് അനുവാദം കൊടുത്തത് എ പത്മകുമാറാണ് എന്നാണ്
അന്വേഷണ സംഘത്തിന്റെ കണ്ടത്തിൽ.റിമാൻഡ് കാലാവധി അവസാനിരിക്കുന്ന ഇന്ന് പത്മകുമാറിന്റെ കൊല്ലം വിജിലൻസ് കോടതിയിൽ എത്തിക്കും. ശബരിമല സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്ന് ആവർത്തിച്ചു പറയുമ്പോഴാണ് എ പത്മകുമാറിനെ ഇപ്പോൾ രണ്ടാമത്തെ കേസിൽ കൂടി പ്രതിയാക്കികൊണ്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം.

