ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസറായിരുന്ന മുരാരി ബാബുവിന് ജാമ്യം.കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിരുന്ന മുരാരി ബാബുവിന് കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് വിജിലൻസ് കോടതി ജാമ്യം നൽകിയത്.ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചാണ് മുരാരി ജയിലിനു പുറത്തിറങ്ങുന്നത്. ശബരിമല സ്വർണക്കൊള്ളയിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന ആദ്യ വ്യക്തിയാണ് മുരാരി ബാബു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

