ശബരിമല സ്വർണക്കൊള്ള : ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടിയത് പ്രതികളെ സംരക്ഷിക്കാനെന്ന് സണ്ണി ജോസഫ്

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിനാണ് ദേവസ്വം ബോർഡ് ഭരണസമിതിക്ക് സർക്കാർ കാലാവധി നീട്ടി നൽകിയത് എന്നു കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ. തെളിവുകൾ നശിപ്പിക്കുന്നതിന് അവസരവും സാഹചര്യവും സർക്കാർ ഒരുക്കിക്കൊടുത്തത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. ഈ കേസിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണം ഒരു മാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ ഒരു പുരോഗതിയുമില്ല. സർക്കാരിന്റെത് ദേവസ്വം ബോർഡ് അംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരെ സംരക്ഷിക്കുന്ന നിലപാടാണ്. കാര്യക്ഷമമായ ചോദ്യം ചെയ്യൽ നടക്കുന്നില്ല. നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കുന്നില്ല. അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. ഹൈക്കോടതിയുടെ നിരീക്ഷണവും മേൽനോട്ടവും ഇല്ലായിരുന്നെങ്കിൽ ഇത് തെളിയിക്കപ്പെടാത്ത കേസായി ഒതുങ്ങുമായിരുന്നു എന്നും അദേഹം പറഞ്ഞു. ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടുന്നതിനുപകരം അത് പിരിച്ചുവിട്ട്, പ്രതികളെ അറസ്റ്റ് ചെയ്ത് തെളിവുകൾ ശേഖരിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply