ശബരിമല സ്വർണക്കൊള്ള; കേസെടുത്ത് ഇ ഡി; ഇസിഐആർ രജിസ്റ്റർ ചെയ്തു, പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി

ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് രജിസ്റ്റർ ചെയ്തു. കള്ളപ്പണനിരോധന നിയമപ്രകാരം (PMLA) കൊച്ചി യൂണിറ്റാണ് എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ECIR) തയ്യാറാക്കി നടപടികൾ ആരംഭിച്ചത്. ക്രിമിനൽ കേസുകളിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് സമാനമാണ് ഇസിഐആർ.ഇ ഡി കേസെടുത്തതോടെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെള്ളാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവർ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ ആദ്യഘട്ടത്തിൽ പരിശോധിക്കും


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply