ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അധ്യക്ഷൻ എൻ. വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ എആർ ക്യാമ്പ് കമാൻഡന്റിൽ നിന്ന് വിശദീകരണ റിപ്പോർട്ട് ആവശ്യപ്പെട്ടു.
കൈവിലങ്ങ് അണിയിച്ചത് തെറ്റായ നടപടിയാണെന്ന് കാണിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. തിരുവനന്തപുരം എആർ ക്യാമ്പിലെ ഉദ്യോഗസ്ഥരായിരുന്നു പൂജപ്പുര സ്‌പെഷ്യൽ ജയിലിൽ നിന്ന് കഴിഞ്ഞ വ്യാഴാഴ്ച വാസുവിനെ വിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയത്. കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു നടപടി
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്)യുടെ 43 (3)ൽ ആർക്കൊക്കെയാണ് വിലങ്ങണിയിക്കേണ്ടതെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിന് വിരുദ്ധമായാണ് വാസുവിനെ കൈവിലങ്ങ് അണിയിച്ചത്. ഇതുപ്രകാരം സംഘടിത കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവർ, തീവ്രവാദക്കേസുകളിൽ ഉൾപ്പെടുന്നവർ, കൊലപാതകം, ബലാത്സംഗം തുടങ്ങിയ കേസുകളിൽ ഉൾപ്പെടുന്നവരൊയൊക്കെയാണ് വിലങ്ങണിയിക്കാൻ നിയമം അനുശാസിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

