ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയിൽ വിട്ടു.ഉണ്ണികൃഷ്ണൻ പോറ്റിയെ കട്ടിള പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്പ കേസിലുമാണ്
കൊല്ലം വിജിലൻസ് കോടതി കസ്റ്റഡിയിൽ വിട്ടത്.

അതേസമയം കേസിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും വിജിലൻസ് കോടതി തള്ളി. സുധീഷിനല്ല തിരുവാഭരണം കമ്മീഷണർക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗം വാദം. എന്നാൽ ഉദ്യോഗസ്ഥൻ എന്ന നിലയിൽ സുധീഷ് കുമാറിനും പങ്കുണ്ട് എന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply