ശബരിമല സ്വർണക്കവർച്ച കേസ്: മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെ വൈകിട്ട് 4 വരെ എസ്‌ഐടി കസ്റ്റഡിയിൽ വിട്ടു; കോടതിക്ക് പുറത്ത് പ്രതിഷേധിച്ച് ബിജെപി

ശബരിമല സ്വർണക്കവർച്ച കേസിൽ മൂന്നാം പ്രതിയായ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഇന്ന് വൈകിട്ട് 4 മണിവരെ കസ്റ്റഡിയിൽ വാങ്ങി. രാവിലെ 11 മണിക്ക് കസ്റ്റഡി അപേക്ഷ പരിഗണിച്ച കൊല്ലം വിജിലൻസ് കോടതി നാല് മണിക്കൂറിനുള്ള ചോദ്യം ചെയ്യലിന് അനുമതി നൽകി. കൊട്ടാരക്കര സബ് ജയിലിൽ കഴിഞ്ഞ വാസുവിനെ വൻ പൊലീസ് സുരക്ഷയിലാണ് കോടതിയിൽ എത്തിച്ചത്. കസ്റ്റഡിയിൽ വാങ്ങിയ വാസുവുമായി പോയ പൊലീസ് വാഹനത്തിന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. മുൻ കമ്മീഷണറും പ്രസിഡൻറുമായ സ്വർണപാളി കേസിൽ മൂന്നാം പ്രതിയാണ് എൻ.വാസു


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply