ശബരിമല ദർശന സമയം നീട്ടും

ഒരു മണിക്കൂർ നീട്ടാനാണ് നിലവിൽ തീരുമാനമായിരിക്കുന്നത്. ശബരിമലയിൽ തിരക്ക് തുടരുന്ന സാഹചര്യത്തിലാണ് നിലവിലെ തീരുമാനം. ദർശന സമയം നീട്ടാന്‍ തന്ത്രി അനുമതി നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് നട തുറക്കും.

14 മണികൂർ വരെ ക്യൂ നിന്നാണ് തീർത്ഥാടകർ ശബരിമല ദർശനം നടത്തുന്നത്. അതേസമയം ക്യൂ കോംപ്ലക്സിൽ സൗകര്യങ്ങളില്ലെന്നാണ് തീർത്ഥാടകരുടെ ഭാ​ഗത്തു നിന്നുള്ള പരാതി. തിരക്ക് നിയന്ത്രിക്കുന്നിൽ പോലീസും ദേവസ്വം ബോർഡും തമ്മിൽ ശീതസമരത്തിലാണ്. തിരുപ്പതി മോഡൽ ക്യൂ കോംപ്ലക്സ് ബുദ്ധിമുട്ടാകുന്നുവെന്നാണ് തീർത്ഥാടകർ പറയുന്നത്. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply