ശബരിമല ദർശന സമയം കൂട്ടാൻ തീരുമാനം; ദേവസ്വം ബോർഡ് തന്ത്രിയുമായി നടത്തിയ ചർച്ചയിൽ ധാരണയായി

ശബരിമലയിൽ ദർശനസമയം കൂട്ടാൻ ദേവസ്വം ബോർഡ് തന്ത്രിയുമായി നടത്തിയ ചർച്ചയിൽ ധാരണ. ഉച്ചയ്ക്ക് ശേഷം നട തുറക്കുന്നത് ഒരു മണിക്കൂർ മുന്നേയാക്കും. ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസും നടപടി സ്വീകരിച്ചിട്ടുണ്ട്.മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സന്നിധാനത്തെത്തി. തീർഥാടകരെ കയറ്റുന്നതിന്റെ മേൽനോട്ടം ഏറ്റെടുത്ത് ഐ ജി. ദക്ഷിണമേഖല ഐജി സ്പർജൻ കുമാറാണ് സന്നിധാനത്തെത്തിയത്. ദർശനം പൂർത്തിയാക്കിയവരെ വേഗം മടക്കി അയക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.

ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് തീരുമാനമെടുക്കുമെന്നാണ് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് പറഞ്ഞത് . ദര്‍ശന സമയം കൂട്ടാന്‍ പറ്റുമോ എന്ന ഹൈകോടതി പരാമര്‍ശത്തെ തുടര്‍ന്ന് മാധ്യമങ്ങളെ കാണുകയായിരുന്നു തന്ത്രി.

ഭക്തര്‍ക്ക് വേണ്ടിയാണ് തന്ത്രിയും ദേവസ്വം ബോര്‍ഡും അയ്യപ്പനും നിലക്കൊള്ളുന്നത്. ദേവസ്വം ബോര്‍ഡുമായി സംയുക്തമായ ചര്‍ച്ചക്ക് ശേഷം താമസിക്കാതെ ഉടനെ തീരുമാനമെടുക്കുമെന്നും ഭക്തജനങ്ങളെ ബൂദ്ധിമുട്ടിക്കാത്ത തീരുമാനമേ ഉണ്ടാകുള്ളൂവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply