ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. തമിഴ്നാട് സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന മിനിവാനും കർണാടകയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ചിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ റാന്നിക്ക് സമീപം മന്ദിരാംപടിയിലാണ് അപകടം ഉണ്ടായത്.
മിനിവാനിൽ ഉണ്ടായിരുന്ന ആറുപേർക്ക് പരിക്കേറ്റു. അവരിൽ രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കി നാലുപേരെ റാന്നി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് നിഗമനം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

