ശബരിമല തീർത്ഥാടകർക്ക് നെയ്ത്തേങ്ങയുള്ള ഇരുമുടിയുമായി വിമാനത്തിൽ യാത്രചെയ്യാൻ അനുമതി

ശബരിമല തീർഥാടകർക്ക് വിമാനത്തിൽ ഇരുമുടി കെട്ടിനൊപ്പം തേങ്ങ കൊണ്ടുപോകാൻ അനുമതി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് അനുമതി നൽകിയത്. അടുത്ത വർഷം ജനുവരി 20 വരെ മാത്രമാണ് അനുമതി.

ഇരുമുടിക്കെട്ടിൽ കരുതുന്ന നെയ്‌ത്തേങ്ങ വിമാന ക്യാബിനിൽ സൂക്ഷിക്കാം. ഇളവുണ്ടെങ്കിലും എക്സ്റേ സ്‌ക്രീനിങ്ങ്, ഇറ്റിഡി പരിശോധന തുടങ്ങിയ സുരക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷമേ നാളികേരം വിമാനത്തിനകത്ത് കയറ്റാനാകൂ എന്നും ഉത്തരവിലുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply