ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു; ആളപായമില്ല

ശബരിമല തീർത്ഥാടകരുടെ കാറിന് തീപിടിച്ചു.ദർശനത്തിനായി ശബരിമലയിലേക്ക് പോയ ഹൈദരാബാദ് സ്വദേശികൾ സഞ്ചരിച്ച ടാക്‌സസിക്കാണ് തീപിടിച്ചത്.
പമ്പ ചാലക്കയത്തിന് സമീപത്തുവെച്ചാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് തീർത്ഥാടകരെ വേഗം പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply