വൻതോതിൽ പുതുച്ചേരി മദ്യ വിൽപ്പന; യുവാവ് പിടിയിൽ

തൃശൂരിൽ ടൂറിസ്റ്റ് ഹോമിന്‍റെ മറവിൽ വൻതോതിൽ പുതുച്ചേരി മദ്യം സംഭരിച്ച് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. തൃശൂർ റൗണ്ടിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിലാണ് സംഭവം നടന്നത്. പാലക്കാട് ആലത്തൂർ സ്വദേശി പ്രദീപിനെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.

ഇയാളിൽ നിന്നും 22.5 ലിറ്റർ പുതുച്ചേരി മദ്യവും 11 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും പിടിച്ചെടുത്തതായാണ് വിവരം. ഇതര സംസ്ഥാനക്കാരായ തുണി കച്ചവടക്കാർ മുഖേന മാഹിയിൽ നിന്നും പുതുച്ചേരിയിൽ നിന്നും വൻതോതിൽ മദ്യം കടത്തി വിൽപ്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് എക്സൈസ് പറയുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply