വോട്ടർ പട്ടിക ക്രമക്കേട്, തൃശൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന്’; വി. ശിവൻകുട്ടി

തൃശൂർ ലോക്സഭാ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി.വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ശിവൻകുട്ടി ആവശ്യപ്പെട്ടു. ആരോപണങ്ങളിൽ സുരേഷ് ഗോപിയുടെ മൗനം ദുരൂഹമാണെന്നും മാന്യത ഉണ്ടെങ്കിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് അദേഹം രാജിവെക്കണമെന്നും ശിവൻകുട്ടി പറഞ്ഞു.

”ഇത്രയും മറിമായം വേറെ എവിടെയും കണ്ടിട്ടില്ല. വ്യാപകമായി വ്യാജ വോട്ട് ചേർക്കപ്പെട്ടിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനായി ബിജെപി വൻതോതിൽ പണം മുടക്കുന്നു. സുരേഷ് ഗോപി മോഡൽ വോട്ട് ചേർക്കൽ നടക്കുന്നു. തിരുവനന്തപുരം കോർപ്പറേഷനിലും സുരേഷ് ഗോപി മോഡലുണ്ടെന്ന് ശിവൻകുട്ടി ആരോപിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply