വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് വ്യാപക തോതിൽ പേരുകൾ വെട്ടുന്നു; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി കെ.സുധാകരൻ

വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് വ്യാപകമായ തോതില്‍ പേരുകള്‍ നീക്കം ചെയ്യുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ചീഫ് ഇലക്ടറര്‍ ഓഫീസര്‍ക്ക് പരാതി നല്‍കി.

വോട്ടര്‍മാര്‍ സ്ഥലത്തില്ലെന്ന് ബിഎല്‍ഒമാര്‍ തെറ്റായ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തെറ്റായ നടപടി സ്വീകരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും, പ്രത്യേകിച്ച് ധര്‍മ്മടം മണ്ഡലത്തിലും ഇത്തരം ജനാധിപത്യ വിരുദ്ധമായ നടപടികള്‍ വ്യാപകമാണ്.

1950 ലെ ജനപ്രാതിനിത്യ നിയമത്തിന് വിരുദ്ധമായ ഈ നടപടികള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കെ.സുധാകരന്‍ ആവശ്യപ്പെട്ടു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply