നവംബർ 13ന് കൽപാത്തി തേര് നടക്കുന്ന ദിവസമാണെന്നും ഇക്കാര്യം പ്രതിപക്ഷ നേതാവുമായി സംസാരിച്ചതായും ഷാഫി പറമ്പിൽ എം.പി. നേതൃത്വവുമായി ആലോചിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ ഇക്കാര്യം അറിയിക്കും. 13,14,15 തീയതികളിലാണ് ഉത്സവം നടക്കുന്നതെന്നാണ് അറിയുന്നത്. കൽപാത്തി തേര് നടക്കുന്ന ദിവസം വോട്ടെടുപ്പ് നടക്കുന്നത് ബാധിക്കും. രണ്ടോ മൂന്നോ ദിവസം വോട്ടെടുപ്പ് മാറിയാലും യുഡിഎഫ് വിജയിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് വിധിയാകും പാലക്കാട് നടക്കുക. തൃശൂർ പൂരം കലക്കാൻ നടത്തിയവർക്കെതിരെയുള്ള പ്രതികരണമാകും പാലക്കാട് നടക്കുക. സ്ഥാനാർഥി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും. എല്ലാവരും ഒറ്റക്കെട്ടാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

