വെഞ്ഞാറമൂടിൽ പതിനാറുകാരനെ കാണാതായി; അന്വേഷണം ശക്തമാക്കികുടുംബവും പൊലീസും

തിരുവനന്തപുരം വെഞ്ഞാറമൂടിൽ നിന്നും പതിനാറുകാരനെ കാണാതായി. കൊല്ലം അയത്തിൽ സ്വദേശി മുഹമ്മദ് സഹദിനെയാണ് ഈ മാസം രണ്ടാം തീയതി വൈകിട്ടോടെ കാണാതായത്.

മദ്രസ പഠനത്തിനായാണ് സഹദ് വെഞ്ഞാറമൂടിൽ എത്തിയതാണ്. ഈ മാസം രണ്ടാം തീയതി സഹപാഠിയുമായുള്ള തർക്കത്തെ തുടർന്ന് മദ്രസ അധ്യാപകൻ മുഹമ്മദ് സഹദിനെ തല്ലി എന്നും ഇതിൽ വിഷമിച്ചാണ് സഹദ് ഇറങ്ങിപ്പോയെന്നാണ് കുടുംബത്തിന്റെ ആരോപണം.

മുഹമ്മദ് സഹദിനായി പൊലീസും ബന്ധുക്കളും തിരച്ചിൽ തുടരുകയാണ്. സാമൂഹിക മാധ്യമങ്ങൾ വഴി ഫോട്ടോ പ്രചരിപ്പിച്ചും അന്വേഷണം നടക്കുകയാണ്. വിദ്യാർഥി പോകാൻ സാധ്യതയുള്ള ഇടങ്ങളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുഹമ്മദ് സഹദിനെ തിരിച്ചറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 1800 425 2025 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply